ദരിദ്രര്ക്കു സൗജന്യ വിതരണത്തിനെന്ന പേരില് കേരളത്തിലേക്കു ഇ—മാലിന്യം കടത്തുന്നു
- സ്വന്തം ലേഖകന്
Story Dated: Saturday, November 20, 2010 3:45 hrs IST
വികസിത രാജ്യങ്ങളില്‍ നിന്നു കേരളത്തിലേക്കു വന്‍തോതില്‍ ഇലക്ട്രോണിക് മാലിന്യം (ഇ — മാലിന്യം) കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പഴകിയതും ഉപയോഗശൂന്യവുമായ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, ഫോട്ടോകോപ്പിയര്‍ തുടങ്ങിയവ അടങ്ങിയ പത്തു കണ്ടെയ്നറുകള്‍ മാലിന്യമെന്ന നിലയില്‍ കൊച്ചി തുറമുഖത്തു ഡിആര്‍ഐ തടഞ്ഞുവച്ചിരിക്കുകയാണ്.
അഞ്ചു മുതല്‍ പത്തു വരെ വര്‍ഷം പഴക്കമുള്ള സാധനങ്ങള്‍ കൊല്‍ക്കത്തയിലെയും ന്യൂഡല്‍ഹി, ജയ്പൂര്‍ എന്നിവിടങ്ങളിലെ അഞ്ച് ഏജന്‍സികളാണ് ദരിദ്രര്‍ക്കു സൗജന്യമായി വിതരണം ചെയ്യാനെന്ന പേരില്‍ ഇറക്കുമതി ചെയ്തത്. ആറു കണ്ടെയ്നറുകള്‍ യുഎസില്‍ നിന്നും നാലെണ്ണം ദക്ഷിണ കൊറിയയില്‍ നിന്നുമാണു കൊണ്ടുവന്നത്.
ചെന്നൈ, തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളിലൂടെ ഇ—മാലിന്യം അടങ്ങിയ കണ്ടെയ്നറുകള്‍ ഒട്ടേറെ തവണ ഇറക്കുമതി ചെയ്തതായാണു ഡിആര്‍ഐക്കു ലഭിച്ച വിവരം. ഇവിടങ്ങളിലും മാലിന്യ കണ്ടെയ്നറുകള്‍ തടഞ്ഞതോടെയാണ് ഇറക്കുമതി കൊച്ചിയിലൂടെയായത്. പഴകിയ സാധനങ്ങളുടെ ഇറക്കുമതി പാടില്ലെന്നും അങ്ങനെ ചെയ്താല്‍ പിഴ ചുമത്തി ഉടമസ്ഥനു വിട്ടുകൊടുക്കണമെന്നുമാണ് കസ്റ്റംസ് നിയമം. ഈ നിയമപ്രകാരം തുറമുഖങ്ങളിലെ കസ്റ്റംസ് ഇ— മാലിന്യ കണ്ടെയ്നറുകള്‍ പിഴ ഈടാക്കിയ ശേഷം കൊണ്ടുപോകാന്‍ അനുവദിക്കുകയായിരുന്നു.
പഴകിയ സാധനങ്ങള്‍ കനത്ത പിഴയടച്ചു കൊണ്ടുപോകുന്നതെന്തു കൊണ്ടാണെന്ന അന്വേഷണമാണു വന്‍ തോതിലുള്ള ഇ—മാലിന്യ ഇറക്കുമതി കണ്ടെത്താന്‍ സഹായിച്ചത്. കൊളംബോ വഴി ഒരു മാസം മുന്‍പെത്തിയ കണ്ടെയ്നറുകള്‍ ഇതുവരെ ഡിആര്‍ഐ പരിശോധനയിലായിരുന്നു. പഴകിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യും മുന്‍പ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ഉത്തരവു ലംഘിച്ചാണ് ഇന്ത്യയിലെ തുറമുഖങ്ങളിലൂടെ ഇ—മാലിന്യത്തിന്റെ ഇറക്കുമതി തുടരുന്നത്.
അനുമതി ഇല്ലാതെ ഇറക്കുമതി ചെയ്യുന്ന ഇല്കട്രോണിക്സ് ഉപകരണങ്ങളും ഭാഗങ്ങളും പിഴ ഈടാക്കിയ ശേഷം അതേ രാജ്യത്തേക്കു തന്നെ തിരിച്ചുവിടണമെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്. മാലിന്യം മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകുന്നതു സംബന്ധിച്ച രാജ്യാന്തര കരാറായ ബാസല്‍ കണ്‍വന്‍ഷന്‍ പ്രകാരമാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. വികസിത രാജ്യങ്ങളുടെ തലവേദനയാണ് ഇ—മാലിന്യം അവിടങ്ങളില്‍ മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതു കുറ്റകരവും സംസ്കരിക്കുന്നതു ചെലവേറിയതുമായതിനാലാണ് ഇന്ത്യയെ പോലുള്ള രാജ്യങ്ങളിലേക്കു കയറ്റിവിടുന്നത്.

No comments:
Post a Comment